---
title: "മുൻ എംഎൽഎ അൻവറിനെതിരെ വീണ്ടും പി.ശശിയുടെ വക്കീൽ നോട്ടീസ്"
english_title: "P. Shashi's lawyer notice again against former MLA Anwar"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/263479/P. Shashi's lawyer notice again against former MLA Anwar"
published_at: "2025-01-15T10:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67873a5eed88d_1000544235.jpg"
keywords: []
---

# മുൻ എംഎൽഎ അൻവറിനെതിരെ വീണ്ടും പി.ശശിയുടെ വക്കീൽ നോട്ടീസ്

> **Lead Summary:** മുൻ എം.എൽ.എ.

## Article Content

മുൻ എം.എൽ.എ.

പി.വി.അൻവറിനെതിരെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശി വക്കീൽ നോട്ടീസ് അയച്ചു. ഇത് നാലാം തവണയാണ് വക്കീൽ നോട്ടീസ് അയക്കുന്നത്. രണ്ട് കേസ് ഫയൽ ചെയ്തെങ്കിലും കോടതിയിൽ ഹാജരായില്ല. 13-ന് നടത്തിയ പത്രസമ്മേളനം രാഷ്ട്രീയവൈരാഗ്യത്തിന്റെ പേരിൽ മാനഹാനിയുണ്ടാക്കുന്നതാണെന്ന് നോട്ടീസിൽ പറഞ്ഞു.

പ്രതിപക്ഷനേതാവ് വി.ഡി. സതീശനെതിരെ നിയമസഭയിൽ ആരോപണമുന്നയിച്ചത് പി.ശശി യുടെ നിർദേശത്തെ തുടർന്നാണെന്ന് അൻവർ പത്രസമ്മേളന ത്തിൽ പറഞ്ഞിരുന്നു. പ്രസ്താവന പിൻവലിച്ചില്ലെങ്കിൽ സിവിൽ ക്രിമിനൽ നടപടി സ്വീകരിക്കുമെന്ന് അഡ്വ. കെ.വിശ്വൻ മുഖേന നൽകിയ നോട്ടീസിൽ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/263479/P. Shashi's lawyer notice again against former MLA Anwar)